HomeNewsInitiativesവിന്നേഴ്സ് ക്ലബ് മൂർക്കനാട് പൂർത്തീകരിച്ചു നൽകിയ സ്നേഹവീടിൻറെ താക്കോൽദാനം നിർവഹിച്ചു

വിന്നേഴ്സ് ക്ലബ് മൂർക്കനാട് പൂർത്തീകരിച്ചു നൽകിയ സ്നേഹവീടിൻറെ താക്കോൽദാനം നിർവഹിച്ചു

winners

വിന്നേഴ്സ് ക്ലബ് മൂർക്കനാട് പൂർത്തീകരിച്ചു നൽകിയ സ്നേഹവീടിൻറെ താക്കോൽദാനം നിർവഹിച്ചു

മൂർക്കനാട് : വിന്നേഴ്സ് ക്ലബ് മൂർക്കനാടിൻറെ നേതൃത്വത്തിൽ മൂർക്കനാട് പൊട്ടിക്കുഴിയിലെ നിർധനരരായ അന്ധ ദമ്പതികളുടെ പാതിവഴിയിൽ നിന്നുപോയ വീടിൻറെ നിർമാണം പൂർത്തീകരിച്ചു താക്കോൽദാനം നിർവഹിച്ചു. ഇന്ന് വൈകിട്ട് നടന്ന ചടങ്ങിൽ പ്രശസ്ത ജീവകാരുണ്ണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലാണ് താക്കോൽദാനം നിർവഹിച്ചത്. ചടങ്ങിൽ മൂർക്കനാട് പഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ – സ്ഥലം ഖത്തീബ് സൈഫുദ്ധീൻ അഹ്‌സനി തുടങ്ങി സാമൂഹികസാംസ്കാരിക രംഗങ്ങളിലെ പ്രഗത്‌ഭരായ നിരവധിപേർ പങ്കെടുത്തു.
winners
മൂർക്കനാട് പൊട്ടിക്കുഴി റേഷൻ പീടികയുടെ പരിസരത്തു താമസിക്കുന്ന അന്ധ ദമ്പതികളായ പൂന്തോട്ടത്തിൽ നാസർ, പാത്തുട്ടി എന്നവർ വർഷങ്ങൾക്ക് മുൻപ് തെരുവിൽ പാട്ട് പാടിയും സുമനസുകളുടെ സഹായം കൊണ്ടും സ്വരൂപിച്ച പണം ഉപയോഗിച്ച് വീടുപണിക്ക് തുടക്കം കുറിച്ചെങ്കിലും ഇടക്കാലത്ത് ആവശ്യമായ പണം ഇല്ലാത്തതിനാൽ നിന്ന് പോയ തുടർജോലികളാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും വേറിട്ട മാതൃകയായി പ്രവർത്തിക്കുന്ന വിന്നേഴ്സ് ക്ലബ്ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
ad


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!