HomeNewsInitiativesപ്രിയ അധ്യാപകന് സ്കൂട്ടർ സമ്മാനിച്ച് കുളമംഗലം സിറാജുൽ ഹുദാ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികൾ

പ്രിയ അധ്യാപകന് സ്കൂട്ടർ സമ്മാനിച്ച് കുളമംഗലം സിറാജുൽ ഹുദാ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികൾ

scooter-madrasa

പ്രിയ അധ്യാപകന് സ്കൂട്ടർ സമ്മാനിച്ച് കുളമംഗലം സിറാജുൽ ഹുദാ മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികൾ

സഹായിക്കുക എന്നത് വിലപ്പെട്ട സമ്മാനമാണ്. എല്ലാവരിൽനിന്നും അത് പ്രതീക്ഷിക്കരുത്, കാരണം മനസ്സ് കൊണ്ട് ധനികരായവർക്ക് മാത്രമേ അതിന് സാധിക്കൂ. വളാഞ്ചേരി കൊളമംഗലം സിറാജുൽ ഹുദാ മദ്രസ്സയിലെ പൂർവ്വ വിദ്യാർത്ഥികൾ 23 വർഷമായി സദർ മുഹല്ലിമായി ജോലിചെയ്തിരുന്ന, സദഖത്തുള്ള ഫൈസിക്ക് ഒരു സ്കൂട്ടർ സമ്മാനമായി നൽകി.
scooter-madrasa
ചടങ്ങിൽ മദ്രസ്സ സെക്രട്ടറി PP നാസർ അധ്യക്ഷത വഹിച്ചു. സ്കൂട്ടർന്റെ താക്കോൽ നാലകത്ത് കരീം ഉസ്താദിന്ന് കൈമാറി. ചടങ്ങിൽ പി.ടി മുർഷിദ്, പി.ടി ജാഫർ, പി.ടി റാഷി, പി.ടി നൗഫൽ, N മുഹമ്മദാലി, വിദ്യാർത്ഥികൾ, ഉസ്താദുമാർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു. കുട്ടികൾക്ക് പായസ വിതരണവും നടത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!