HomeNewsAccidentsആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു

ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു

alathiyur-tempo

ആലത്തിയൂരിൽ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു

തിരൂർ: ആലത്തിയൂരിൽ ടെമ്പോ ട്രാവലർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചരക്ക് ആലത്തിയൂർ ടൗണിൽ കെ.വീസ് ബേക്കറിക്ക് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ചോറൂണിന് പോകുകയായിരുന്ന 12 അംഗ കുടുംബമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ലോറിയിൽ ഇടിച്ച വാഹനം റോഡിൽ മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആരുടെയും പരിക്കുകൾ സാരമല്ല. പരിക്കേറ്റവരെ ഇമ്പിച്ചി ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രഥമ ശുശ്രൂഷ നൽകി മറ്റൊരു വാഹനം ഏർപ്പാടു ചെയ്തു നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഗുരുവായൂരിലേക്ക് അയച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!