HomeNewsAccidentsകുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല

കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല

kuttippuram-overbridge-accident

കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ടെംമ്പോ ട്രാവലറിന് പിറകിൽ ടോറസ് ലോറിയിടിച്ചു; ആളപായമില്ല

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപ്പാലത്തിന് മുകളിൽ തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനത്തിന് പിറകിൽ ലോറി ഇടിച്ചു. സംഭവത്തിൽ ആളപായമില്ല. മുകാംമ്പികയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് എറണാകുണത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലർ കുറ്റിപ്പുറം റെയിൽവേ മേൽ പാലത്തിന് മുകളിൽ അപകടത്തിൽ പെട്ടത്. ദേശിയപാത 66ൽ നിർമ്മാണത്തിന് മണ്ണുമായി വരുകയായിരുന്ന കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിൻ്റെ ടോറസ് ലോറിയാണ് ഇടിച്ചത്. അമിത വേഗതയിലായിരുന്ന ലോറി ടെമ്പൊ ട്രാവലറിന്റെ മധ്യഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തി യാത്രക്കാർക് ആർക്കും പരിക്കില്ല. 30 മിനിറ്റോളം ദേശിയ പാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഹൈവേ പോലീസും കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം പുന:സ്ഥാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!