HomeNewsEducationNewsഎടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

edayur-sc-study-2020

എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ സ്കൂൾ തല ഉദ്ഘാടനം കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ നടന്നു. വാർഡ് മെമ്പർ പി നസീറ ബാനു അധ്യക്ഷത വഹിച്ച പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അഷ്‌റഫ്‌, പി നൗഷാദ്, അധ്യാപകരായ വി പി അബ്ദുൽ സലാം, എൻ യൂനുസ്, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!