HomeNewsInitiativesReliefവിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ ജീവനക്കാർ

വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ ജീവനക്കാർ

amups-poolamangalam-kit

വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റു നൽകി പൂളമംഗലം എ.എം.യു.പി സ്കൂളിലെ ജീവനക്കാർ

ആതവനാട്: സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പച്ചക്കറി കിറ്റ് നൽകി AMUP സ്കൂളിലെ ജീവനക്കാർ. ഈ വർഷം പ്രവേശനം നേടിയ കുട്ടികളുൾപ്പെടെ എല്ലാവർക്കുമാണ് പച്ചക്കറി കിറ്റ് വിതരണം നടത്തിയത്. സ്കൂളിലെ എല്ലാ അധ്യാപകരും ഓഫീസ് ജീവനക്കാരനുൾപ്പടെ മുഴുവൻ ജീവനക്കാരും തുല്യമായി തുക നൽകിയാണ് മാതൃകാ പരമായ പ്രവർത്തനം കാഴ്ചവെച്ചത്.
amups-poolamangalam-kit
പച്ചക്കറി കിറ്റ് വിതരണ ഉദ്ഘാടനം പ്രധാന അധ്യാപകൻ ബിജു കെ.വടാത്ത് നിർവഹിച്ചു. സ്കൂൾ ജീവനക്കാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെയാണ് വിവിധ ഇനം പച്ചക്കറികൾ കിറ്റുകളാക്കിയത്. നിലവിൽ സർക്കാർ എല്ലാ വിദ്യാർത്ഥികൾക്കും ഭക്ഷ്യ കിറ്റ് നൽകുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!