HomeNewsMeetingFelicitationദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്

ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്

national-games-2022-mes-kvm

ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്

വളാഞ്ചേരി: കേരളത്തിനുവേണ്ടി 36 ആമത് നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് ആഷിക്, ഋഷി ദത് ഖോഖോയിൽ വെള്ളി മെഡൽ നേടിയ ശ്രീബിൻ, അതുൽ വേണു, എൻ.സി.സി നാഷണൽ സൈനിക് ക്യാമ്പിൽ ഗോൾഡ് മെഡൽ നേടിയ നബീൽ.എം.പി എന്നീ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് വിദ്യാർത്ഥികൾക്കും നാഷണൽ ഗെയിംസ് കൊക്കോ കോച്ച് കെ.മുഹമ്മദ് ആഷിക്കിനും കോളേജിൽ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി സ്വീകരണം നൽകി. എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ.സി സലാഹുദ്ദീൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ. മുഹമ്മദലി,ട്രഷറർ പ്രൊഫ.പാറയിൽ മൊയ്തീൻകുട്ടി, പ്രിൻസിപ്പൽ പ്രൊഫ.ഷാജിദ് പി പി, കായിക വിഭാഗം മേധാവി പ്രൊഫ.ദിനിൽ, ഫിസിക്സ്‌ വിഭാഗം മേധാവി ഡോ.ഷൈലജ.യു എൻ.സി.സി ഓഫീസർ പ്രൊഫ.കെ.വി.നാജിയ, ഐ.ക്യു.എ.സികോഡിനേറ്റർ ഡോ.നജില.ടി. വൈ, പ്രൊഫ.ടി.നിസാബ് എന്നിവർ പ്രസംഗിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!