HomeNewsAccidentsമാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു

മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു

manoor-private-bus

മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു

എടപ്പാൾ: നിറയെ യാത്രക്കാരുമായി അമിത വേഗതയിൽ യാത്ര ചെയ്ത സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറി. സംസ്ഥാന പാതയിലെ മാണൂരിൽ ഇന്ന് വൈകീട്ട് 4 മണിയോടേയാണ് അപകടം. കോഴിക്കോട് നിന്നും തൃശൂരിലെക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ സുരക്ഷാ തൂണുകളും മുന്നറിയിപ്പ് ബോർഡുകളും തകർത്താണ് മതിലില്‍ ഇടിച്ചു കയറിയത്. അപകടം നടന്ന ഉടനെ ബസ്സില്‍ നിന്നും ഓടി മറ്റൊരു ബസ്സില്‍ കയറി രക്ഷപ്പെട്ട ഡ്രൈവറെ നാട്ടുകാർ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!