HomeNewsDisasterHeavy Rainമഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു

മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു

wall-house-kammuttikulam

മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു

വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടികുളത്ത് മതിൽ ഇടിഞ്ഞു വീണു വീട് തകർന്നു. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്മുട്ടികുളത്ത് വാടകക്ക് താമസിക്കുന്ന ഹാജിറയുടെ വീടിന് മുകളിലാണ്‌ അയൽവാസിയുടെ മതിൽ വന്ന് വീണത്. അടുക്കളയിൽ പാചകം ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയത്താണ് മതിൽ തകർന്നു വീണത്. തലനാരിഴക്കാണ് ഹാജിറ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കൂടാതെ അയൽപ്രദേശത്തെ പണ്ടാരപറമ്പിൽ അബ്ദുൽ നാസർ, ഇണങ്ങല്ലൂർ കുഞ്ഞാത്തു, കോട്ടപ്പുറത്ത് ഇമ്പിച്ചി ബീവി തുടങ്ങിയ 3 വീട്ടുകകാരുടെ മതിലും ഇന്നലത്തെ മഴയെ തുടർന്നു നിലപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകട ഭീഷണിയെ തുടർന്ന് വീട്ടുകാർ ഇപ്പോൾ മാറി താമസിക്കുകയാണ്. കാല വർഷം ഇനിയും കനക്കുവാണെകിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!