HomeViralനാക്കുപിഴയിൽ ഫിറോസിനെ ട്രോളിയ മന്ത്രി ജലീലിനും പിഴച്ചു; സോഷ്യൽമീഡിയയിൽ ട്രോൾ മഴ

നാക്കുപിഴയിൽ ഫിറോസിനെ ട്രോളിയ മന്ത്രി ജലീലിനും പിഴച്ചു; സോഷ്യൽമീഡിയയിൽ ട്രോൾ മഴ

jaleel

നാക്കുപിഴയിൽ ഫിറോസിനെ ട്രോളിയ മന്ത്രി ജലീലിനും പിഴച്ചു; സോഷ്യൽമീഡിയയിൽ ട്രോൾ മഴ

മലപ്പുറം: പ്രസംഗത്തിൽ നാക്കുപിഴകൾ സർവസാധാരണമാണ്. അത് രാഷ്ട്രീയകാരുടെ ഭാഗത്തു നിന്നാകുമ്പോൾ അതിന് പുതിയ മാനങ്ങൾ കൈവരും. അത്തരത്തിലൊരു നാക്കുപിഴയാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് സംഭവിച്ചത്. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായി മഹാത്മാ ഗാന്ധി എന്നു പറഞ്ഞതിന് ഫിറോസിനെ പലയിടങ്ങളിലും ട്രോളുകൾ കൊണ്ട് നിറച്ചിരുന്നു. ബന്ധുജനനിയമന വിഷയത്തിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഫിറോസിനെ ട്രോളാൻ കിട്ടിയ അവസരം മന്ത്രി ജലീലും കളഞ്ഞുകുളിച്ചില്ല. വലിയ ചരിത്ര പണ്ഡിതന്മാർ ഇപ്പോൾ നമ്മുടെ നാട്ടിൽ ജനിക്കുകയല്ലെ എന്നാണ് മന്ത്രി അതേക്കുറിച്ച് പ്രതികരിച്ചത്. ഇതോടെ മന്ത്രിക്ക് സംഭവിച്ച നാക്കുപിഴ ആഘോഷമാക്കിയിരിക്കുകയാണ് മറുപക്ഷം. വീഡിയോ കാണാം:


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!