HomeNewsPoliticsകോട്ടക്കലിൽ മത്സരിക്കാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.കെ. ഫിറോസ്

കോട്ടക്കലിൽ മത്സരിക്കാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.കെ. ഫിറോസ്

കോട്ടക്കലിൽ മത്സരിക്കാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.കെ. ഫിറോസ്

വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത് കേസിൽ സംശയ നിഴലിലായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു വളാഞ്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൻ്റെ സമാപന സമ്മേളനം ഉ ദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചു വരുത്തിയാൽ നോക്കി നിൽക്കാനാവില്ല. മന്ത്രിയോട് ബന്ധു നിയമനത്തെക്കുറിച്ചു ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ചു ചോദിച്ചാലും അഴിമതിയെ കുറിച്ചു ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലെ എന്നാണ്. സ്വർണ്ണ കടത്തിനെ കുറിച്ചു ചോദിച്ചാൽ എൻ്റെ മക്കൾക്ക് ഒരു തരി സ്വർണ്ണ മില്ലെന്നാണ് മറുപടി.കെ.ടി.ജലീലിനോട് മുസ്ലിം ലീഗിന് പകയില്ല. ജലീലിൻ്റെ മുനിസിപ്പൽ വാർഡ് ഉൾപെടെ മുസ്ലിം ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ കോട്ടക്കലിൽ മത്സരിക്കാൻ അദ്ദേഹം ജലീലിനെ വെല്ലുവിളിച്ചു.മന്ത്രിയായി തുടർന്നാൽ കേസ് അട്ടിമറിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. പെരിയ കൊലപാതക കേസിൽ സിബിഐ ആവശ്യപ്പെട്ടിട്ടു പോലും ഫയലുകൾ നൽകാത്ത സംഭവം നമ്മുടെ മുന്നിലുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ യൂത്ത് ലീഗ് ട്രഷറർ വി.ടി .സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ.ടി.അഷ്റഫ് ,എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, ദേശീയ സെക്രട്ടറി എൻ എ കരീം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ, ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുൽ ലത്തീഫ് ,ഗുലാം ഹസ്സൻ ആലംഗീർ, വി കെ എം ഷാഫി, അഡ്വ.എം കെ സി നൗഷാദ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് ,ജന സെക്രട്ടറി വി എ വഹാബ്, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി അഡ്വ.പി.പി.ഹമീദ് പ്രസംഗിച്ചു.അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,എ.പി.സ ബാഹ്, റിയാസ്, ടി.പി.ഹാരിസ്, വി കെ എ ജലീൽ, ഐ പി ജലീൽ, സി എ ബഷീർ, യു എ റസാഖ്, കെ.ടി.അക്ബർ, ടി.ഷാജഹാൻ, യുസഫ് കോട്ടക്കൽ, സി എം റിയാസ്, സി.പി.നിസാർ, ഒ.പി. റഊഫ്, ഫഹദ് കരകാട് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!