HomeNewsEducationNewsസമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു

ആതവനാട്: കേരളം പൊതു വിദ്യാഭ്യാസമേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപന ഉദ്ഘാടനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മയിൽ ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക ടി ശ്രീകല സ്വാഗതം പറഞ്ഞു.കുറ്റിപ്പുറം എ.ഇ.ഒ പി.വി സുരേന്ദ്രൻ പരിപാടിയുടെ വിശദീകരണം നടത്തി. ആതവനാട്പഞ്ചായത്ത് വൈസ് പ്രസിഡന്റുംവാർഡ് മെമ്പറും കൂടിയായ അനിത സുധാകരൻ, പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ബി.ആർ.സി ട്രെയിനർ ജഗദീഷ് കെ.ടി, അധ്യാപകൻ ബാബു കെ.പി എന്നിവർ ആശംസകളർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!