HomeNewsPublic Awarenessകാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.

കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.

Kodikuthimala

കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.

പെരിന്തൽമണ്ണ : ഫയർ സീസൺ ആയതിനാൽ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള വനഭൂമിയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയതായി കൊടികുത്തിമല ചാർജ് ഉള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വേനലായതോടെ ഉണങ്ങിയ പുൽകാടുകൾ നിറഞ്ഞ അമ്മിനിക്കാടൻ മലനിരകളിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലായതിനാലാണിത്.
Kodikuthimala
മലബാറിൻറെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടൻ മലനിരകളിലെ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചു കൂടുതൽ സൗകര്യങ്ങൾ സ്ഥാപിച്ചതോടെ വിവിധ ജില്ലകളിൽനിന്നായി നിരവധിപേരാണ് ഇവിടെ അവധിനാളുകളിലടക്കം എത്തുന്നത് സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലെ കൊടും വേനലിൽ പോലും തണുത്ത സുഖമുള്ള കാലാവസ്ഥയാണ് സഞ്ചരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്നത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!