HomeNewsInitiativesDonationബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും യാസ്സ് മാറഞ്ചേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും യാസ്സ് മാറഞ്ചേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

bdk-maranchery

ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും യാസ്സ് മാറഞ്ചേരിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാറഞ്ചേരി : ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും കലാ കായിക സാമൂഹിക സാംസ്‌കാരിക കൂട്ടായ്മയായ യാസ്സ് മാറഞ്ചേരിയും സംയുക്തമായി തൃശൂര്‍ അമല ഹോസ്പിററല്‍ ബ്ലഡ് സെൻ്റെറിൻ്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ നവംബര്‍ 27 ഞായറാഴ്ച മാറഞ്ചേരിയിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 47 പേർ രക്തദാനം നടത്തി. മാറഞ്ചേരി സെന്ററിൽ അമല ബ്ലഡ് സെന്ററിന്റെ മൊബൈൽ വാനിൽ വെച്ചാണ് രക്തം ശേഖരിച്ചത്. ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയും നിരവധി നാട്ടുകാരെയും മറ്റും ക്യാമ്പിലേക്ക് രക്തദാനത്തിന് സന്നദ്ധമാക്കുകയും ചെയ്ത യാസ്സ് മാറഞ്ചേരി പ്രവർത്തകരുടെ പ്രവർത്തനം ശ്രദ്ധേയമായി.
bdk-maranchery
രക്തദാനം നിർവ്വഹിച്ച 47 പേരിൽ 25 പേർ അവരുടെ ആദ്യ രക്തദാനമാണ് ക്യാമ്പിലൂടെ നിർവ്വഹിച്ചത്. 4 വനിതകളും രക്തദാനം നിർവ്വഹിച്ചു ക്യാമ്പിന്റെ ഭാഗമായി. പ്രാദേശികമായി രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ പുതുതായി ഒരുപാട് പേരെ രക്തദാന രംഗത്തേക്ക് കൊണ്ട് വരാൻ ബി ഡി കെ കൂട്ടായ്മക്ക് സാധിക്കുന്നുണ്ടെന്നു ബി ഡി കെ മലപ്പുറം ജില്ലാ കമ്മി അംഗവും യാസ്സ് മാറഞ്ചേരി പ്രസിഡന്റും കൂടിയായ ഹിജാസ് മാറഞ്ചേരി പറഞ്ഞു. ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും യാസ്സ് ക്ലബ്ബ് അംഗങ്ങളോടൊപ്പം ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ക്ലബ്ബ് പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!