HomeNewsEducationNewsകഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി

കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി

rifa-ridha-kanjippura

കഞ്ഞിപ്പുര മൗണ്ട് ഹിറ ആർട്സ് ഫെസ്റ്റ് ആർട്ടിസ്റ്ററി ശ്രദ്ധേയമായി

വളാഞ്ചേരി: കഞ്ഞിപ്പുര മൗണ്ട് ഹിറ ഇൻ്റർ നാഷണൽ സ്കൂൾ ആർട്ടിസ്റ്ററി 2K22 ആർട്സ് ഫെസ്റ്റ് സമാപിച്ചു. പ്രിൻസിപ്പാൾ സൗമ്യ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രൈമറി വിഭാഗം മേധാവി ദിവ്യ. പി അദ്ധ്യക്ഷയായി. കുട്ടിക്കുപ്പായം ഫെയിമും, ഗായിക സഹോദരിമാരുമായ റനയുടെയും റിദയുടെയും ഗാനമേള പരിപാടിയെ ശ്രദ്ധേയമാക്കി. തുടർന്ന് വിദ്യാർത്ഥികളുടെ മിമിക്രി, ഒപ്പന, മോണോആക്ട്, പ്രഛന്നവേഷം, ദഫ് മുട്ട്, ദേശഭക്തിഗാനം, നാടൻ പാട്ട്, കോൽക്കളി, കിഡ്സ് ഡാൻസ്, മാപ്പിളപ്പാട്ട്, കവിത എന്നിവ വേദിയിൽ അരങ്ങേറി. പി.ഹസീന, സിന്ധു ചേനാതൊടി, സുമൈറ.പി, തബ്ഷീറ.കെ.ടി, മുഹ്സിന.സി.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും സമ്മാനങ്ങളും വിതരണ ചെയ്തു. ഇസ്മത്ത്.പി, ഷിഫാന.കെ, സുചിത്ര.പി, ഷംന.കെ, റജുല.പി, മുജീബ് വാഫി, അൻവർ വാഫി, അൻസിഫ് വാഫി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!