HomeNewsEducationAdmissionഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

Apply-Now

ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്‌സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റെഗുലര്‍ കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് ലഭിക്കും, അപേക്ഷാര്‍ത്ഥികള്‍ക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734296496, 8547126028 എന്ന നമ്പറില്‍ ബന്ധപ്പെടാം .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!