HomeNewsPoliticsഅഭ്യന്തര വകുപ്പിൽ വീഴ്ചകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു

അഭ്യന്തര വകുപ്പിൽ വീഴ്ചകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു

youth-congress-valanchery

അഭ്യന്തര വകുപ്പിൽ വീഴ്ചകൾ ആരോപിച്ച് യൂത്ത് കോൺഗ്രസ് വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു

കേരളത്തിലെ ക്രമസമാധാന വീഴ്ച്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് കോൺഗ്രസ്സ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ നോക്കുക്കുത്തി സ്ഥാപിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്‌ അധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ വിനു പുല്ലാനൂർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
youth-congress-valanchery
ഫാസിൽ. പി സമദ്, മുജീബ് പാഴൂർ, സലാം പാഴൂർ, രഞ്ജിത്ത് എടയൂർ, സുനിൽ വി.പി അനുഷ സ്‌ലീമോവ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റുമാരായ നൗഫൽ പാലാറ,സുഭാഷ് പേങ്ങാട്, ബഷീർ മാവണ്ടിയൂർ, മുസ്തഫ പുഴനമ്പ്രം, യൂത്ത്‌ കോൺഗ്രസ്സ് നേതാക്കളായ ബിജു മങ്കേരി,എ.കെ മൻസൂർ,ഇസ്സുദ്ധീൻ, അജ്മൽ, മുഹമ്മദ്‌ കുട്ടി, രാജേഷ് കാർത്തല, കെ.ടി ബാപ്പു, ശരത് മേനോക്കി, യാസീൻ കോട്ടപ്പുറം അസറുദ്ധീൻ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!