HomeNewsInitiativesDonationമുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

മുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

fraternity-welfare-study-kit-distribution

മുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു

വളാഞ്ചേരി: കോറോണ വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. വിതരണം ചെയ്യാനുള്ള പഠനോപകരണ കിറ്റ് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കൈമാറി ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ യു. മുബാരിസ് നിർവഹിച്ചു.
fraternity-welfare-study-kit-distribution
ദിവസക്കൂലിക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരും വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും അത്തരം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ സൽകർമമെന്നും കൗൺസിലർ താഹിറ ഇസ്മായിൽ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് പി. യാസീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ, ഡിവിഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈതാലി പി.പി, ഫസലുറഹ്മാൻ കെ.വി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ റമദാൻ അനസ്, പി. ത്വയ്യിബ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!