HomeNewsSportsവാഫി കായികമേള; ഉമറലി ശിഹാബ് തങ്ങൾ അക്കാദമി ചാംപ്യന്മാർ

വാഫി കായികമേള; ഉമറലി ശിഹാബ് തങ്ങൾ അക്കാദമി ചാംപ്യന്മാർ

വാഫി കായികമേള; ഉമറലി ശിഹാബ് തങ്ങൾ അക്കാദമി ചാംപ്യന്മാർ

വളാഞ്ചേരി: സംസ്ഥാന വാഫി കായികമേളയിൽ കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ

ഇസ്‍ലാമിക് അക്കാദമി ഓവറോൾ ചാംപ്യന്മാരായി. വളാഞ്ചേരി കാർത്തല മർകസ് വാഫി കോളജിനാണു രണ്ടാംസ്ഥാനം. കാളികാവ് വാഫി ക്യാംപസിനാണ് മൂന്നാംസ്ഥാനം. കാട്ടിലങ്ങാടി പിഎംഎസ്എ ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളജിലെ ഫവാസ് (54 പോയിന്റ്) സീനിയർ വിഭാഗത്തിലും കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ ഇസ്‍ലാമിക് അക്കാദമിയിലെ റാഷിദ് അബ്ദുല്ല (56 പോയിന്റ്) ജൂനിയർ വിഭാഗത്തിലും വ്യക്തിഗത ചാംപ്യന്മാരായി.

കലിക്കറ്റ് വാഴ്സിറ്റി റജിസ്ട്രാർ ഡോ. ടി.എ.അബ്ദുൽമജീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. സിഐസി അസിസ്‌റ്റന്റ് റെക്ടർ വി.പി.സെയ്‍തു മുഹമ്മദ് നിസാമി, സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യസ ബോർഡ് അംഗം ഹംസക്കുട്ടി ബാഖവി ആതൃശ്ശേരി, അഹമ്മദ്‍ വാഫി ഫൈസി കക്കാട്, ഡോ. താജുദ്ദീൻ വാഫി കണ്ണൂർ, ഇബ്രാഹിം ഫൈസി എന്നിവർ പ്രസംഗിച്ചു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!