വളാഞ്ചേരി: ദേശീയപാതയില്‍ വട്ടപ്പാറയില്‍ വീണ്ടും ലോറി മറിഞ്ഞു. കൊച്ചിയിലേക്ക് പച്ചമീനുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ലോറിയാണ് ശനിയാഴ്ച പുലര്‍ച്ചെ മുടിപ്പിന്‍വളവില്‍ മറിഞ്ഞത്. ഡ്രൈവറുള്‍പ്പെടെ ലോറിയിലുണ്ടായിരുന്നവര്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
മീന്‍ മറ്റൊരു ലോറിയിലെക്ക് മാറ്റിയശേഷം ക്രെയിനുപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്. ഒരുമാസത്തിനിടെ ഇവിടെ മറിയുന്ന നാലാമത്തെ ലോറിയാണിത്.vattappara-accident

അതിനിടെ അപകടക്കെണിയായ വട്ടപ്പാറയില്‍ രാത്രിയാത്രക്കാര്‍ക്ക് സഹായകമാകുംവിധം മതിയായ വൈദ്യുതിവിളക്കുകള്‍ ഇല്ലാത്തതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഒരു ഹൈമാസ്റ്റ് ലൈറ്റ് ഇവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി ഇത് കത്തുന്നില്ല.