HomeNewsAchievementsആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ടി.പി. സിനോബിയയെ തിരഞ്ഞെടുത്തു

ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ടി.പി. സിനോബിയയെ തിരഞ്ഞെടുത്തു

sinobia-athavanad

ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ടി.പി. സിനോബിയയെ തിരഞ്ഞെടുത്തു

ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ടി.പി. സിനോബിയയെ തിരഞ്ഞെടുത്തു. മുസ്‌ലിംലീഗ് അംഗമാണ്. എൽ.ഡി.എഫിലെ ശ്രീജ മലയത്തിലായിരുന്നു എതിർ സ്ഥാനാർഥി. 22 വാർഡുകളുള്ള പഞ്ചായത്തിൽ 11 പേർ സിനോബിയയ്ക്ക് അനുകൂലമായി വോട്ടുചെയ്തു. പത്ത്‌ വോട്ടുകൾ ശ്രീജയ്ക്ക്‌ ലഭിച്ചു. എസ്.ഡി.പി.ഐ. അംഗം സക്കരിയ പുത്തനത്താണി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ജാസർ കരിങ്കപ്പാറയാണ് വൈസ് പ്രസിഡന്റ്.
sinobia-athavanad
പുന്നത്തല വാർഡിൽനിന്നുള്ള മുസ്‌ലിംലീഗ് അംഗമാണ്. എൽ.ഡി.എഫിലെ മങ്ങാട്ടു കാവുങ്ങൽ കുഞ്ഞഹമ്മദ് ആയിരുന്നു എതിർ സ്ഥാനാർഥി. 11 വോട്ട് യു.ഡി.എഫ്. അംഗത്തിനും 10 വോട്ട് എൽ.ഡി.എഫിനും ലഭിച്ചു. എസ്.ഡി.പി.ഐ. അംഗം വിട്ടുനിന്നു.വരണാധികാരി തിരൂർ സബ് രജിസ്ട്രാർ സി.പി. ബീനമോൾ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!