ഇൻഫ്ലുവൻസർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

എടയൂർ: പ്രശസ്ത സമൂഹ മാധ്യമ ഇൻഫ്ലുവൻസർ വടക്കേ പീടിയേക്കൽ സ്വാലിഹ് (36) അന്തരിച്ചു. ശ്വാസ സംബന്ധമായി രോഗം മൂലം ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ച തിരിഞ്ഞാണ് മരണം സംഭവിച്ചത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ ചെയ്ത് തന്റെ വിശേഷങ്ങളും ചില മൂല്യ വർദ്ധിത ഉല്പന്നങ്ങൾ വില്പനയുടെ വിവരങ്ങൾ പ്രേക്ഷകരുമായി ഇദ്ദേഹം പങ്കു വച്ചിരുന്നു. തന്റെ വൈകല്യങ്ങളെ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് നേരിട്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഖബറടക്കം വടക്കുമ്പുറം പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പരേതനായ പരീക്കുട്ടി എന്ന ബാവഹാജിയുടെയും പരേതയായ മൂർക്കത്ത് നഫീസയുടെയും മകനാണ്. ചാവക്കാട് സ്വദേശിനി ജസീലയാണ് ഭാര്യ. മക്കൾ: ഫാത്തിമ സഫിയ, മുഹമ്മദ് മിസ്ബാഹ്.മറ്റ് കുടുംബാംഗങ്ങൾ:സഹോദരൻ: അബ്ദുനാസർ. സഹോദരിമാർ: ഫാത്തിമ സുഹറ, സലീന (പരേത), മുഹ്സിനസഹോദരി ഭർത്താക്കന്മാർ: മുഹമ്മദ് മുസ്തഫ (രണ്ടത്താണി), സുബൈർ (എടയൂർ)സഹോദര ഭാര്യ: ഹസീന
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
