HomeNewsHealthഎടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു

എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു

stray-dog

എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു

കോട്ടയ്ക്കൽ: എടരിക്കോട്ട് ഏഴുപേരെ പേപ്പട്ടി കടിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. എടരിക്കോട് പോൽത്തരൻ അയ്യപ്പൻ (55), വടക്കൻ ജാനകി (50), എടരിക്കോട് പുത്തൻപുരയിൽ അബ്ദുൾനാസറിന്റെ മകൻ സയ്യിദ് ഹനാൻ (11), അരിക്കൻചോല അബ്ദുൽഖാദർ (63), വരിക്കോടൻ ഷാജി (34), ബംഗാൾ സ്വദേശിയായ അതിഥി എന്നിവർക്കാണ് കടിയേറ്റത്.
Ads
ഇതിൽ ആറുപേർ തിരൂർ ഗവ. ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽകോളേജ്‌ ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരും ആവശ്യമായ പ്രതിരോധവാക്സിനുകൾ എടുത്തിട്ടുണ്ടെന്നും ഭയക്കാനില്ലെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്‌നേഷ്യസ് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!