HomeNewsIncidentsഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക്

ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക്

stray-dog

ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക്

കഴിഞ്ഞ ദിവസം വലിയകുന്നിലാണ് സംഭവം. കല്ലയിൽ ഷമീർ ബാബുവിന്റെ മകൾ ഒന്നര വയസ്സ് പ്രായമായ ഹെൻസ മെഹറിനാണ് തെരുവുനായയുടെ കടിയേറ്റത്. ഷബീറിന്റെ മൂത്തമകനെ സ്കൂളിൽ വിടാൻ ബസ് കാത്ത് വീട്ടുമുറ്റത്ത് ഷബീറിന്റെ ഉമ്മയോടൊപ്പം നിൽക്കുകയായിരുന്നു കുട്ടി. ഉമ്മയെ കടിക്കാൻ വന്ന നായയെ ആട്ടിയപ്പോൾ കുട്ടിയുടെ നേരെ തിരിയുകയായിരുന്നു. അക്രമത്തിൽ കവിളിലും കണ്ണിനും പരിക്കേറ്റ കുട്ടിയെ ആദ്യം കുറ്റിപ്പുറം ഹോസ്പിറ്റലിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം നടന്ന ദിവസം കൊടുമുടി സ്വദേശി കുന്നത്തൊടി മുസ്തഫയുടെ കാലിലും നായയുടെ കടിയേറ്റിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!