HomeNewsEducationNewsഎടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി

എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി

edayur-svalp-2023-24

എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി

എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വച്ച് നടന്ന എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാനാധ്യാപകൻ സൻജീദ് കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.ടി ശിഹാബിന്റെ അധ്യക്ഷതയിൽ ബഹു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബുഷ്റ നാസർ മെമ്പർമാരായ കെ.പി വിശ്വനാഥൻ,ജഹഫർ പുതുക്കുടി, ലുബി റഷീദ്, പിടി അയ്യൂബ്,നൗഷാദ്, ദീപ, ദലീല റഹൂഫ്, വസന്ത ടീച്ചർ, ഫയർ വിങ്സ് രക്ഷാധികാരി അബ്ദുൽ ഖാദർ മാസ്റ്റർ, വായനശാല പൗരസമിതി അംഗം ബഷീർ പി , മിഴിവ് ഭാരവാഹിയായ ഷൗക്കത്ത് എൻ.ടി , സോക്കർ സെവൻസ് അംഗം നൗഷദ് .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ .ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു. സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ബേബി ഡോൾ , തെയ്യംതിറ, മാജിക് എന്നിവയുടെ അവതരണം പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് പായസ വിതരണവും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!