HomeNewsInitiativesആലിൻചുവടിലെ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി വളാഞ്ചേരി പോലീസ്

ആലിൻചുവടിലെ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി വളാഞ്ചേരി പോലീസ്

valanchery-police-doantion

ആലിൻചുവടിലെ അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി വളാഞ്ചേരി പോലീസ്

വളാഞ്ചേരി: ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കേ മരിച്ച യുവാവിന്റെ കുടുംബത്തിന് സഹായവുമായി പോലീസ്. ഇരിമ്പിളിയം പുറമണ്ണൂരിലെ ഫാസിലിന്റെ കുടുംബത്തിനാണ് വളാഞ്ചേരി സ്റ്റേഷനിലെ പോലീസുകാര്‍ അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവെച്ച തുക നല്‍കിയത്. എസ്.ഐ. ബഷീര്‍ സി. ചിറക്കല്‍ സഹായധനം കൈമാറി. അതിനിടെ ഫാസില്‍ തുടങ്ങിവെച്ച തന്റെ വീടിന്റെ പണി നാട്ടുകാര്‍ മുന്നിട്ടിറങ്ങി പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

നവംബര്‍ 30-ന് വളാഞ്ചേരി കൊട്ടാരം ആലിന്‍ചുവട്ടില്‍ ഉണ്ടായ അപകടത്തിലാണ് പുറമണ്ണൂര്‍ മേലേ പീടിയേക്കല്‍ ഫാസിലിന് ഗുരുതരമായി പരിക്കേറ്റതും പെരിന്തല്‍മണ്ണയിലെ സ്വകാര്യാസ്​പത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചതും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!