HomeNewsInitiativesഅങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ

അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ

kolathur-nhss

അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ

കൊളത്തൂർ∙ അങ്കണവാടിയുടെ തകർന്നു കിടന്ന മതിൽ പുതുക്കിപ്പണിതുനൽകി വിദ്യാർഥികളുടെ സേവനപാഠം. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെഎൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു നിർമാണം. ചന്തപ്പടി അങ്കണവാടി മതിലിന്റെ ഒരു ഭാഗം ഏറെക്കാലമായി തകർന്നുകിടക്കുകയായിരുന്നു.

ഇതുവഴിയെത്തുന്ന തെരുവുനായ്‍ക്കൾ കുട്ടികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് സംഭവമറിഞ്ഞ് വിദ്യാർഥിക്കൂട്ടം എത്തിയത്. മതിൽ പുനർനിർമിച്ച വിദ്യാർഥികളെ നാട്ടുകാർ അഭിനന്ദിച്ചു. പ്രിൻസിപ്പ‌ൽ സി.വി.മുരളി, കെ.എസ്.സുമേഷ്, സുഹൈബ്, മിക്ദാദ്, അമീൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!