HomeNewsSportsFootballഷില്ലോങ്ങിനെ തകർത്തു; റിലയൻസ്‌ കപ്പ്‌ എംഎസ്‌പിക്ക്‌

ഷില്ലോങ്ങിനെ തകർത്തു; റിലയൻസ്‌ കപ്പ്‌ എംഎസ്‌പിക്ക്‌

reliance-msp

ഷില്ലോങ്ങിനെ തകർത്തു; റിലയൻസ്‌ കപ്പ്‌ എംഎസ്‌പിക്ക്‌

മലപ്പുറം:ആവേശം നിറഞ്ഞ മത്സരത്തിൽ ഷിലോങ് ടീമിനെ മുട്ടുകുത്തിച്ച്‌ എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ റിലയൻസ്‌ കപ്പ്‌ ഫുട്‌ബോൾ ചാമ്പ്യന്മാരായി. മുംബൈയിൽ നടന്ന ഫൈനലിൽ 3–-2നായിരുന്നു വിജയം. കഴിഞ്ഞ വർഷം ഇതേ ടീമിനോട്‌ ഫൈനലിൽ വീറോടെ പൊരുതിയിട്ടും ഷൂട്ടൗട്ടിൽ തോറ്റ എംഎസ്‌പിക്കിത്‌ മധുര പ്രതികാരമായി. ആറാം മിനിറ്റിൽ രാഹുൽ രാജിന്റെ ഗോളിലൂടെയാണ് എംഎസ്‌പി മുന്നിലെത്തിയത്‌. ഇടതുവശത്തിനിന്ന്‌ ജിഷ്ണു നൽകിയ ക്രോസ്‌ രാഹുൽ ഉയർത്തിയടിച്ചത്‌ ക്രോസ്‌ ബാറിൽ തട്ടി നിലത്തുവീണു. ഇരു ടീമുകളും കളി തുടർന്നെങ്കിലും ഗോൾ വര കടന്നതിനാൽ റഫറി ഗോൾ വിധിച്ചു. 10ാം മിനിറ്റിൽ ഐബിയങ്ങ്മംമും ഹോജോങ് ഷില്ലോങ് കോളേജ്‌ എച്ച്‌എസ്‌എസിനായി സമനില ഗോൾ നേടി. 25ാം മിനിറ്റിൽ ഹാറൂണിലൂടെ എംഎസ്‌പി വീണ്ടും മുന്നിലെത്തി.
reliance-msp
ആദിൽ ഷിബു എടുത്ത കോർണർ ഹാറൂൺ ദിൽഷാദിന്റെ ഷൂട്ടിലൂടെ ഗോൾ പോസ്റ്റിൽ തട്ടി വലയിലായി. 59ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കിയ ബോക്ക്ലംങ് ഷിലോങ് ടീമിനായി സമനില തിരിച്ചുപിടിച്ചു. 65ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ കൂട്ടുകാരൻ തലകൊണ്ട്‌ മറിച്ചുകൊടുത്ത പന്ത്‌ ഒന്നാന്തരം ഇടങ്കാലൻ ഷോട്ടിലൂടെ വലയിലാക്കിയ മുഹമ്മദ്‌ അജ്‌സലാണ്‌ എംഎസ്‌പിയുടെ വിജയ ഗോൾ നേടിയത്‌. മുഹമ്മദ്‌ അജ്‌സലാണ്‌ പ്ലെയർ ഓഫ്‌ ദ മാച്ച്‌. എംഎസ്‌പിയുടെ മുഹമ്മദ്‌ ഫായിസാണ്‌ മികച്ച ഗോളി. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൂട്ട്‌ ഹാറൂൺ ദിൽഷാദിനാണ്‌. ജേതാക്കളായ എംഎസ്‌പിക്ക്‌ മൂന്നുലക്ഷം രൂപ ലഭിക്കും. ഇന്ത്യൻ ടീമിന്റെ മുൻ സീനിയർ താരം ബിനോയ്‌ സി ജയിംസാണ്‌ എംഎസ്‌പിയുടെ പരിശീലകൻ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!