HomeNewsPoliticsപ്ലസ് വൺ സീറ്റ് നീതി നിഷേധത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധ സമര പന്തം സംഘടിപ്പിച്ചു

പ്ലസ് വൺ സീറ്റ് നീതി നിഷേധത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധ സമര പന്തം സംഘടിപ്പിച്ചു

MSF-VALANCHERY-+1

പ്ലസ് വൺ സീറ്റ് നീതി നിഷേധത്തിനെതിരെ എം.എസ്.എഫ് പ്രതിഷേധ സമര പന്തം സംഘടിപ്പിച്ചു

വളാഞ്ചേരി : പ്ലസ് വൺ സീറ്റ് നീതി നിഷേധത്തിനെതിരെ രണ്ട് അലോട്ട്മെന്റ് കഴിഞ്ഞു എ പ്ലസ് നേടിയവർക്കു പോലും ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ അവസരമില്ല, സംവരണങ്ങൾ അട്ടിമറിച്ചു +1 സീറ്റ് ലഭിക്കാതെ ആയിരങ്ങൾ നെട്ടോട്ടമോടുമ്പോൾ ഇടതു സർക്കാർ മലപ്പുറം ജില്ലയോടുള്ള അവഗണനക്കെതിരെ എം.എസ്.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പ്രധിഷേധ സമര പന്തം സംഘടിപ്പിച്ചു. എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ്‌ അഡ്വാ: ഒ.പി റഹൂഫ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എ.പി ഫാരിസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിബിലി വളാഞ്ചേരി,ഭാരവാഹികളായ ആഷിഖ് മാരാത്ത്, ജാസിം, അഷിം അലി, ഫാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!