HomeNewsProtestമരുന്നുകളുടെ ലഭ്യതക്കുറവ്; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് സിപിഐഎം മാർച്ച്

മരുന്നുകളുടെ ലഭ്യതക്കുറവ്; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് സിപിഐഎം മാർച്ച്

Cpim-kuttippuram-hospital-protest

മരുന്നുകളുടെ ലഭ്യതക്കുറവ്; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് സിപിഐഎം മാർച്ച്

കുറ്റിപ്പുറം: സർക്കാർ ആശുപത്രികളിലെ മരുന്നുകളുടെ ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ എം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. കുറ്റിപ്പുറം ടൗണിൽ നിന്നും ആരഭിച്ച മാർച്ച് താലൂക് ആശുപത്രി കവാടത്തിൽ പൊലീസ് തടഞ്ഞു. സിപിഐ എം വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വി കെ രാജീവ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരൻ, കെ കെ രാജീവ്‌ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി വേലായുധൻ സ്വാഗതവും സി കെ ജയകുമാർ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!