HomeNewsInitiativesDonationമിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി

മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി

mini-pamba-rice-donation

മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് അരി നൽകി പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി

തവനൂർ : അയ്യപ്പ സേവാസംഘത്തിന്റെ മിനി പമ്പയിലെ അന്നദാന ക്യാമ്പിലേക്ക് പുത്തൻപള്ളി ജാറം പരിപാലനകമ്മിറ്റി അഞ്ചുചാക്ക് അരിനൽകി. മിനിപമ്പയിലെ അന്നദാനത്തിന് കമ്മിറ്റി എല്ലാവർഷവും അരി നൽകാറുണ്ട്. ജാറം പരിപാലനകമ്മിറ്റി ഭാരവാഹികളെ അന്നദാനപ്പന്തലിൽ അന്നദാനം സ്വാഗതസംഘം ചെയർമാൻ സി. ഹരിദാസ്, ബാലചന്ദ്രൻ മുല്ലപ്പുള്ളി, സി.കെ. കൃഷ്ണൻ, മണി തവനൂർ തുടങ്ങിയവർ സ്വീകരിച്ചു. പ്രസിഡന്റ് അഷ്‌റഫ് വിരിപ്പിൽ, സെക്രട്ടറി ഫൈസൽ തെക്കേപ്പുറം, ദീനി ചെയർമാൻ ഷക്കീർ വിട്ടിലെവളപ്പിൽ, സ്‌കൂൾ ചെയർമാൻ ഷബീർ ചിറ്റത്തൊയിൽ തുടങ്ങിയവരാണ് മിനി പമ്പ അന്നദാന ക്യാമ്പിൽ അരിയുമായി എത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!