HomeNewsFoodസ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം

സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം

milma-peda

സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും, പ്രത്യേക ഫ്രീഡം പേഡയുമായി മില്‍മ എത്തുന്നു. മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വിതരണം. ഫ്രീഡം പേഡ മില്‍മ നേരിട്ടും, ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയും എത്തിച്ചു നല്‍കും. ഡിസ്‌കൗണ്ട് നിരക്കിലാണ് പേഡ നല്‍കുക. 60 പേഡകളുളള പാക്കറ്റിന് വില 249.80/- രൂപ. കൂടാതെ സ്‌കൂളുകളിലെ സ്വാതന്ത്ര്യ ദിന മത്സര വിജയികള്‍ക്കുളള സമ്മാനങ്ങള്‍ നല്‍കുന്നതിന് പേഡ ഒന്നിന് ഒരു രൂപ വീതം അനുവദിക്കുന്നു. ബേപ്പൂരിലുള്ള മില്‍ക്ക് പ്രൊഡക്ട്‌സ് ഡെയറിയില്‍ നിന്നും കല്പറ്റ, ചുഴലി, വയനാട് ഡെയറിയില്‍ നിന്നുമാണ് ഫ്രീഡം പേഡ ഉണ്ടാക്കുന്നത്. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തിന് മാത്രം 10 ലക്ഷം ഫ്രീഡം പേഡകള്‍ വിപണിയിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത് എന്ന് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ശ്രീ. കെ എം വിജയകുമാരന്‍ അറിയിച്ചു. കൂടാതെ ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കും സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഫ്രീഡം പേഡ ലഭ്യമാക്കുന്നതാണ്. ഓർഡറുകൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
milma-peda
കാസർഗോഡ്-7907440588
കണ്ണൂർ-9847500071
മലയോര ഡെയറി ശ്രീകണ്ഠാപുരം-9495572665
വയനാട്-9495016444
സെൻട്രൽ പ്രോഡക്റ്റ്സ് ഡെയറി നടുവട്ടം- 9495206578
നാദാപുരം ഡിപ്പോ – 9495081777
ഉള്ള്യേരി-9769066574
കോഴിക്കോട്- 9846620462
നിലമ്പൂർ- 9946444535
രാമനാട്ടുകര-9847087801
പട്ടാമ്പി-8281474612
പാലക്കാട്-8281448050
പത്തിരിപ്പാല-9446092924
കോയിപ്പാടി ഡിപ്പോ- 9446875366
മലപ്പുറം ജില്ല-9495678523/9400597781


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!