HomeNewsAccidentsപൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു

പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു

ponmala-car-lorry-accident

പൊന്മളയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ കത്തിനശിച്ചു

മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ കാർ യാത്രക്കാരൻ പാണക്കാട് പട്ടർക്കടവ് സ്വദേശി മജീദിന് പരിക്കേറ്റു. ഇയാൾ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10നായിരുന്നു അപകടം. മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ponmala-car-lorry-accident
കാറിന്റെ പെട്രോൾ ടാങ്കിനേറ്റ ഇടിയുടെ ആഘാതത്തിൽ തീപടരുകയായിരുന്നു. ലോറിയുടെ മുൻവശമാണ് കത്തിയത്. ഏകദേശം 20 മിനിറ്റോളം തീ കത്തി. മലപ്പുറത്ത് നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയതാണ് തീ അണച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!