HomeNewsSportsകലിക്കറ്റ് സർവകലാശാല ബി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം; മഞ്ചേരി എൻ.എസ്.എസ് വിജയികൾ

കലിക്കറ്റ് സർവകലാശാല ബി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം; മഞ്ചേരി എൻ.എസ്.എസ് വിജയികൾ

b-zone-basket-ball-valanchery

കലിക്കറ്റ് സർവകലാശാല ബി-സോൺ ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന് സമാപനം; മഞ്ചേരി എൻ.എസ്.എസ് വിജയികൾ

വളാഞ്ചേരി: വളാഞ്ചേരി കെ.വി.എം കോളേജിൽ നടന്നു വന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആതിഥേയരായ എം.ഇ.എസ് കെ.വി.എം കോളേജിനെ 71-82 എന്ന സ്കോറിന് പരാജയപെടുത്തി മഞ്ചേരി എൻ.എസ്.എസ് കോളേജ് ചാമ്പ്യൻമാരായി. സി.പി.ഇ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.ടി സിദിഖ് വിജയികൾക്ക് സമ്മാങ്ങൾ വിതരണം ചെയ്‌തു. പ്രിൻസിപ്പൽ ഡോ: അബ്ദുൽഹമീദ്, വൈസ് പ്രിൻസിപ്പൽ ഡോ: രാജേഷ്, കായിക വിഭാഗം തലവൻ ദിനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!