HomeNewsCompetitionകുടുംബശ്രീ ഒരു നേര്‍ച്ചിത്രം; ഫോട്ടോഗ്രാഫി മത്സരം മാര്‍ച്ച് 31 വരെ

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം; ഫോട്ടോഗ്രാഫി മത്സരം മാര്‍ച്ച് 31 വരെ

contest

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം; ഫോട്ടോഗ്രാഫി മത്സരം മാര്‍ച്ച് 31 വരെ

ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം’ ഫോട്ടോഗ്രാഫി മത്സരത്തിന്റെ രണ്ടാം സീസണിലേക്ക് ഫോട്ടോകള്‍ 2019 മാര്‍ച്ച് 31 വരെ അയയ്ക്കാം. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകളുടെ വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, അവര്‍ നിയന്ത്രിക്കുന്ന റെയില്‍വേ സ്റ്റേഷനുകളിലെ ഉള്‍പ്പെടെയുള്ള പാര്‍ക്കിങ് തുടങ്ങി കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളായിരിക്കണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്.
kudumbasree-photography
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അല്ലെങ്കില്‍ സി.ഡി.യിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലേക്കോ അയയ്ക്കാം.
‘കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രാഫി മത്സരം’ എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അയയ്ക്കുന്ന വ്യക്‌തിയുടെ പൂര്‍ണ്ണമായ വിലാസവും ഫോണ്‍ നമ്പരും നല്‍കണം.
bright-academy
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1,000 രൂപ വീതവും നല്‍കും.വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/pages/753 എന്ന കുടുംബശ്രീ വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.

No Comments

Leave A Comment