HomeNewsPoliticsഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍

ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍

kt-jaleel

ഹര്‍ത്താല്‍ദിനത്തില്‍ ബൈക്കില്‍ കര്‍മനിരതനായി മന്ത്രി ജലീല്‍

കുറ്റിപ്പുറം:  യു.ഡി.എഫ്. ഹര്‍ത്താല്‍ ദിനത്തിലും മന്ത്രി ജലീല്‍ തന്റെ kt-jaleelയാത്രകള്‍ക്കൊന്നും മുടക്കം വരുത്തിയില്ല. ഗണ്‍മാനൊപ്പം ബൈക്കില്‍ യാത്രചെയ്തായിരുന്നു മന്ത്രി തന്റെ ഔദ്യോഗിക ചടങ്ങുകളും സ്വകാര്യ ആവശ്യങ്ങളും നിര്‍വഹിച്ചത്.

രാവിലെ വീട്ടിലെത്തിയ സന്ദര്‍ശകരുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം ഈസ്റ്റ് മാണൂരില്‍ ബന്ധുവും ബ്രാഞ്ച് സെക്രട്ടറിയുമായ എ.പി. ഷാഫിയുടെ വീടിന്റെ കുടിയിരിക്കല്‍ ചടങ്ങിന് മന്ത്രിയെത്തി. ഗണ്‍മാന്‍ പ്രജീഷ് ഓടിച്ച ബൈക്കിന്റെ പിറകില്‍ രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചായിരുന്നു മന്ത്രിയുടെ യാത്ര.

പിന്നീട് ഇവിടെത്തന്നെയുള്ള ഒരു കല്യാണവീട്ടിലും നെല്ലിശ്ശേരിയിലെ ഒരു രോഗിയെ കാണാനുമെല്ലാം മന്ത്രി ഇതേ യാത്ര തുടര്‍ന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!