HomeNewsMeetingജ്യോതിർഗമയ ജാഥ വിജയിപ്പിക്കും; കെ.പി.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മിറ്റി

ജ്യോതിർഗമയ ജാഥ വിജയിപ്പിക്കും; കെ.പി.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മിറ്റി

kpsta

ജ്യോതിർഗമയ ജാഥ വിജയിപ്പിക്കും; കെ.പി.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മിറ്റി

കേന്ദ്ര: സംസ്ഥാന ഗവൺമെൻറുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന കാവി-ചുവപ്പു വൽക്കരണത്തിനെതിരെ ജനു: 13 മുതൽ 25 വരെ കാസർഗോഡ്‌ നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന “ജ്യോതിർഗമയ” ജാഥ വൻ വിജയമാക്കാൻ കുറ്റിപ്പുറം സബ് ജില്ലാ കെ.പി.എസ്.ടി.എ കമ്മിറ്റി യോഗം തീരുമാനിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് എ.പി നാരായണൻ മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തു.
kpsta
സംസ്ഥാന എച്ച്.എം സെൽ അംഗം ടി.പി അയ്യൂബ് മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻറ് കേശവൻ എ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു.കെ, ജയൻ കെ, ബാവ മാസ്റ്റർ, അബ്ദുൾ മജീദ് കെ.പി, ജിഷ.എം, സീമന്തിനി സി, എന്നിവർ പ്രസംഗിച്ചു. ഒരു വർഷത്തിലധികമായി ശമ്പളം തടഞ്ഞുവെച്ച വൈക്കത്തൂർ യു.പി സ്കൂളിലെ നാണു മാസ്റ്ററുടെ മുഴുവൻ ശമ്പളവും അധികൃതർ ഉടൻ വിതരണം ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും ഒരു പ്രമേയത്തിലൂടെ യോഗം അധികൃതരോടാവശ്യപ്പെട്ടു. അബ്ദുൾ നാസർ എ.സി സ്വാഗതവും ബാബു മാത്യു നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!