HomeNewsEducationNewsഎസ്.എസ്.എൽ.സി ഫലം 20ന്, പ്ലസ്ടു 25ന്

എസ്.എസ്.എൽ.സി ഫലം 20ന്, പ്ലസ്ടു 25ന്

result

എസ്.എസ്.എൽ.സി ഫലം 20ന്, പ്ലസ്ടു 25ന്

കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷാഫലം ഈ മാസം 20നും പ്ലസ്ടു ഫലം 25നും പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹയർ സെക്കൻഡറി അഡ്മിഷനുള്ള തയ്യാറെടുപ്പുകൾ 27ന് മുമ്പ് പൂർത്തീകരിച്ച് 31ന് വിദ്യാഭ്യാസ ഓഫീസർമാർ റിപ്പോർട്ട് നൽകണം. കുട്ടികളിൽ നിന്ന് അന്യായമായി ഫീസ് വാങ്ങരുതെന്നും മന്ത്രി നിർദ്ദേശിച്ചു. സ്കൂൾ പ്രവേശനത്തിനും അടിസ്ഥാന സൗകര്യ ആവശ്യത്തിനും കുട്ടികളിൽ നിന്ന് പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ഫീസ് വാങ്ങിയാൽ സർക്കാർ അന്വേഷിക്കുമെന്ന് ശിവൻകുട്ടി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!