HomeNewsGeneralജാഫർ മാലിക് ഐ.എ.എസ് പുതിയ മലപ്പുറം കലക്ടർ

ജാഫർ മാലിക് ഐ.എ.എസ് പുതിയ മലപ്പുറം കലക്ടർ

jafer-malik-ias

ജാഫർ മാലിക് ഐ.എ.എസ് പുതിയ മലപ്പുറം കലക്ടർ

മലപ്പുറം: ജില്ലയ്ക്ക് ഇനി പുതിയ കലക്ടർ. രാജസ്ഥാൻ സ്വദേശിയും 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജാഫർ മാലിക് ഐ.എ.എസ് പുതിയ കലക്ടറായി നിയമിതനായിരിക്കുന്നത്. ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ആയിരുന്നു ജാഫർ മാലിക് ഐ.എ.എസ്. കേരള ടൂറിസം വകുപ്പിൽ അഡീഷണൽ ഡയറക്ടറായും പ്രവർത്തന പരിചയമുണ്ട്. മുമ്പ് പെരിന്തൽമണ്ണ സബ് കലക്ടറായി മലപ്പുറം ജില്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാനിലെ സവൈ മധോപുർ സ്വദേശിയാണ്. ഭാര്യ അഫ്സാന പർവീൻ മുമ്പ് മലപ്പുറം ജില്ലാ അസിസ്റ്റൻറ് കലക്ടർ ആയിരുന്നു.
jafer-malik-ias
നിലവിലെ മലപ്പുറം ജില്ലാ കലക്ടർ അമിത് മീണയെ അനർട്ട് ഡയറക്ടറായും നിയമിച്ചു. ലോട്ടറിവകുപ്പ് ഡയറക്ടറുടെ അധികച്ചുമതലകൂടി നൽകിയിട്ടുണ്ട്.2016 നവംബർ 30-നാണ് രാജസ്ഥാൻ സ്വദേശി അമിത് മീണ മലപ്പുറത്ത് കളക്ടറായി ചുമതലയേൽക്കുന്നത്. 2012 മുതൽ 2015 വരെ പെരിന്തൽമണ്ണ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. വിവാഹിതനായതും മലപ്പുറത്തെ ഔദ്യോഗിക ജീവിതത്തിനിടയിലാണ്. ദേശീയപാത സ്ഥലമേറ്റെടുപ്പ്, പ്രളയം, ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ തുടങ്ങി ജില്ലയിലെ നിർണായകമായ പ്രതിസന്ധികളിൽ നയതന്ത്രപരമായി ഇടപെട്ട് പരിഹാരം കണ്ടത് അദ്ദേഹത്തിന്റെ നേട്ടമാണ്. ബി.ടെക് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബിരുദധാരിയാണ്.
Summary: jafar malik ias appointed as the new district collector of malappuram


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!