HomeNewsEventsചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

blood-donation

ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വളാഞ്ചേരി ഉപകാര്യാലയം സംഘടിപ്പിച്ച അനുബന്ധപരിപാടിയായ രക്തദാനക്യാമ്പ് 09/12/2019 തിങ്കളാഴ്ച്ച വളാഞ്ചേരിയിൽവെച്ചു നടന്നു. BDK തീരുർ താലൂക്കിന്റെ സഹകരണത്തോടെ വളാഞ്ചേരി പട്ടാമ്പി റോഡിൽ മെഡി ടവറിൽ വെച്ച് നടത്തിയ പരിപാടിയുടെ ഉദ്‌ഘാടനം ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് മലപ്പുറം ജില്ലാകമ്മിറ്റി അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ടുമായ ടി.എം പദ്മകുമാർ നിർവഹിച്ചു. അക്കൗണ്ട്സ് ഓഫിസർ സലീഷ് കുമാർ സി.എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് ക്ലാർക് ജുനൈദ് പി.എ സ്വാഗതമാശംസിച്ചു. ഉപസമിതി അംഗങ്ങളായ കെ.എം ഫിറോസ് ബാബു, അബ്ദുറഹിമാൻ എന്ന മണി, യൂനുസ് കെ.പി, ഉസ്മാൻ ഹാജി, BDK ഭാരവാഹികളായ വി.പി.എം സാലിഹ്, സലിം സി.കെ എന്നിവർ ആശംസകളർപ്പിച്ചു. അനിൽകുമാർ കെ.പി ചടങ്ങിന് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!