HomeNewsCrimeവേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ

വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ

hawala-vengara

വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ

വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. വേങ്ങര കാരത്തോട് പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്.Ads

പിടിയിലായ നവാസ്, നൗഷാദ്, ജലീൽ, നിസാർ എന്നിവർ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈർ, മുജീബ് റഹ്മാൻ, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!