HomeNewsCrimeFraudക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി

ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി

saithalavi-vengara-fraud

ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി

കുറ്റിപ്പുറം: കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ആൾ പിടിയിൽ. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവിയാണ് (44 വയസ്സ്) കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചതെത്രെ. ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്.ഐ യുടെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിൽ ആണെന്ന് ഇയാൾ ആദ്യം പറഞ്ഞു. തുടർന്ന് സി.ഐ ഉൾപെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകൾ സിം കാർഡുകൾ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.
saithalavi-vengara-fraud
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017 ൽ നടന്ന ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലവിലുണ്ട് എന്ന് കൂടുതൽ അന്വേഷണത്തിൽ പോലീസിന് മനസിലായി. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടർ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉള്ളതായി പോലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളിൽ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നൽകിയതായും കുറ്റിപ്പുറം പോലീസ് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!