HomeNewsFeaturedതളർത്താനാവാത്ത മനസ്സുമായി അതിജീവനപാതയിൽ ഫൈസൽ

തളർത്താനാവാത്ത മനസ്സുമായി അതിജീവനപാതയിൽ ഫൈസൽ

faisal-puthanathani

തളർത്താനാവാത്ത മനസ്സുമായി അതിജീവനപാതയിൽ ഫൈസൽ

പുത്തനത്താണി: ശരീരം തളർത്തിയെങ്കിലും തളരാത്ത മനസ്സുമായി ജീവിത വഴികളോട് പൊരുതി മുന്നേറുകയാണ് വെട്ടിച്ചിറ പുന്നത്തല സ്വദേശി ഫൈസൽ.പോളിയോ ബാധിച്ച് ബാല്യത്തിലേ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട ഫൈസലിപ്പോൾ പുതു പാതയിലാണ്. സുഹ്യത്തുക്കളുടെ പിൻതുണയോടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനായി പുത്തനത്താണി ടൗണിൽ ചെറിയൊരു കച്ചവടം തുടങ്ങിയിരിക്കുകയാണ് ഫൈസൽ. നാടൻ നെയ്യ്, അച്ചാർ, മോര്, തേൻ, സോപ്പ്, ഫിനോലിൻ,ഹാൻവാഷ് തുടങ്ങിയവയാണ് വിൽപ്പനയ്ക്കുള്ളത്.
faisal-puthanathani
കാലത്ത് ഒൻപത് മൂപ്പത് മുതൽ വൈകീട്ട് ആറു വരെയാണ് കച്ചവടം. സുഹ്യത്തുക്കൾ തന്നെയാണ് വീട്ടിൽ നിന്നും കൊണ്ടുവരുന്നതും തിരിച്ചാക്കുന്നതും. AKWRF നൽകിയ വീൽ ചെയറിൽനീങ്ങി വീട്ടിൽ ജീവിതം തള്ളിനീക്കി കഴിഞ്ഞ ഫൈസലിന്റെ മുഖത്തിപ്പോൾ പ്രത്യാശയുടെ വലിയ പുഞ്ചിരിയാണ് നിറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!