HomeNewsFeaturedകാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ

കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ

met-kulamangalam-nanmaveedu

കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ

വളാഞ്ചേരി: പാതി വഴിയിൽ നിർമ്മാണം നിലച്ച വലിയ പീടിയേക്കൽ ഉമൈമത്തിനും ഏകമകൾ നാലാം ക്ലാസുകാരി ഫാതിമത് സുഹ്റ ബീവിക്കും ഇനി മുതൽ പണി പൂർത്തിയായ ‘നന്മ വീടി’ൽ അന്തിയുറങ്ങാം. കൊളമംഗലം എം ഇ ടി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ് & മഴവിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് നന്മ വീടിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സുമനസ്സുകൾ എന്നിവരിൽ നിന്നുള്ള കാരുണ്യക്കൈനീട്ടമാണ് സ്വപ്ന ഭവനം പൂർത്തിയാക്കാൻ തുണയായത്. പഠനം മുടങ്ങാതിരിക്കാൻ ഒരു മുറിയെങ്കിലും വൃത്തിയാക്കിത്തരുമോ എന്ന കൊച്ചു മിടുക്കിയുടെ ഹൃദയം നുറുങ്ങുന്ന ചോദ്യത്തിൻ്റെ സ്വപ്ന സമ്മാനമാണ് മലയോര കുടിയേറ്റ പ്രദേശമായ തിരുവമ്പാടി – മുറമ്പാത്തി ഗ്രാമത്തിൽ നന്മ വീടൊരുക്കാൻ പ്രചോദനമായത്.
met-kolamangalam
നന്മ വീട് സമർപ്പണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫാതിമത് സുഹ്റ ബീവിയുടെ ഒരു വർഷത്തെ പoനച്ചെലവും കേഡറ്റംഗങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് ജീവിതോപാധിനഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് ‘മഈശ’ പദ്ധതി നടപ്പാക്കാനായതും സ്കൂൾ അദ്ധ്യാപകന് ഒന്നാമത് നന്മ വീട് നിർമ്മിച്ച് നൽകിയതുൾപ്പെടെ നിരവധി സാന്ത്വന പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്ന് വരുന്നത്. നന്മ വീടിൻ്റെ താക്കോൽദാനം പ്രിൻസിപ്പൽ പി.കെ.മുഹമ്മദ് ശാഫി മഹല്ല് സെക്രട്ടറി നാസർ മുറമ്പാത്തിക്ക് കൈമാറി.മാനേജർ പി.കെ അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ വി.ഇസ്മായീൽ ഇർഫാനി, സ്കൗട്ട് & ഗൈഡ് കോഡിനേറ്റർ പി.മുഹമ്മദ് അമീൻ, മഴവിൽ ക്ലബ്ബ് മെൻ്റർ.പി പി മുഹമ്മദ് റഫീഖ് നഈമി, കേഡറ്റുകളായ മുഹമ്മദ് ഇർശാദ്.പി, യാസീൻ സഫാദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!