HomeNewsAgricultureതീരപ്രദേശത്തും ചെണ്ടുമല്ലി വിരിയുമെന്ന് തെളിയിച്ച് നിറമരുതൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ

തീരപ്രദേശത്തും ചെണ്ടുമല്ലി വിരിയുമെന്ന് തെളിയിച്ച് നിറമരുതൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ

marigold-niramaruthoor

തീരപ്രദേശത്തും ചെണ്ടുമല്ലി വിരിയുമെന്ന് തെളിയിച്ച് നിറമരുതൂർ പഞ്ചായത്തിലെ കർഷക കൂട്ടായ്മ

ചെണ്ടുമല്ലി കൃഷിയിൽ നൂറുശതമാനം വിജയം വിജയം കൊയ്തിരിക്കുകയാണ് തിരൂർ ഉണ്യാലിലെ കർഷകസംഘം. ഗുണ്ടൽ‌പേട്ടിലെയും തമിഴ്‌നാട്ടിലെയും പൂപ്പാടങ്ങളെ അതിശയിപ്പിക്കുന്നതരത്തിലാണ് ഇവിടെ ചെണ്ടുമല്ലി വസന്തം തീർത്തിരിക്കുന്നത്. പൂപ്പാടം കാണാൻ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രയോഗിക്കുക, അതുവഴി തെങ്ങിന്റെ ഉല്പാദന ക്ഷമതയും കർഷകന്റെ വരുമാനവും വർദ്ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. തുടർന്നാണ് സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നിറമരുതൂർ പഞ്ചായത്തിന്റെയും കൃഷി ഭവനെയും നേതൃത്വത്തിൽ ഒന്നരെയേക്കർ സ്ഥലത്തായിരുന്നു പുഷ്പകൃഷി. മാസങ്ങൾക്കിപ്പുറം കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞ് നിൽക്കുകയാണ് ചെണ്ടുമല്ലിപൂക്കൾ.
marigold-niramaruthoor
ഇൻഡസ് കമ്പനിയുടെ പോമ്പോൺ വിഭാഗത്തിൽവരുന്ന മഞ്ഞ, ഓറഞ്ച് ഇനങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞ് നിൽക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചോളം മാതൃകാ തോട്ടങ്ങളിലാണ് കൃഷി. തിരൂർ, കോഴിക്കോട് മാർക്കറ്റുകളിലേക്ക് അഞ്ച് ടണ്ണുകളോളം പൂക്കൾ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് കർഷകകൂട്ടായ്മ.
marigold-niramaruthoor
സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയായിരുന്നു പ്രവർത്തനങ്ങൾ. മാസങ്ങൾ പിന്നിട്ടപ്പോൾ കണ്ണിന് കുളിർമയേകി പൂത്തുലഞ്ഞ് നിൽക്കുകയാണ് ചെണ്ടുമല്ലിപ്പൂക്കൾ. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചോളം മാതൃക തോട്ടങ്ങളിലാണ് കൃഷി.
marigold-niramaruthoor
ഓണവും ഒപ്പം കോവിഡ് കാലവും വന്നതോടെ അന്യസംസ്ഥാന പൂക്കളുടെ ലഭ്യതയിൽ കുറവ് വന്നു. ഇതോടെ പൂക്കൾക്ക് ആവശ്യക്കാരേറി. സമീപപ്രദേശങ്ങളിൽ നിന്ന് ആവശ്യക്കാരേറെയെത്തിയതോടെ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് ഉണ്ടായതെന്ന് കൃഷി ഓഫീസർ സമീർ മുഹമ്മദ് പറഞ്ഞു.
marigold-niramaruthoor
കടൽത്തീരമായതുകൊണ്ടുതന്നെ പരീക്ഷണം എത്രത്തോളം വിജയം കാണുമെന്ന് പ്രതീക്ഷയില്ലാതിരുന്ന കർഷകസംഘം പ്രവർത്തകരും നൂറുമേനി വിജയം കണ്ടതോടെ ഏറെ സന്തോഷത്തിലാണ്. വരും വർഷവും കൃഷി നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!