കുറ്റിപ്പുറം: മോഷണംപോയ വാഹനം കണ്ടെത്താന്‍ സഹായകരമായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതളൂര്‍ വാസുപ്പടി തൂമ്പില്‍ നിഷാദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ 31ന് മോഷണംപോയത്. വീടിനുസമീപം നിര്‍ത്തിയിട്ടതായിരുന്നു വാഹനം.

scorpioനിഷാദ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. വാഹനത്തിന്റെ ചിത്രംസഹിതം ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിടുകയുംചെയ്തു. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട തേഞ്ഞിപ്പലം സ്വദേശി കൈതക്കളത്തില്‍ സാദിഖാണ് വാഹനം തിരിച്ചറിഞ്ഞ് ഉടമയെ വിവരമറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്തുള്ള കോഫിഹൗസിന് സമീപത്തെ പാര്‍ക്കിങ് മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റിപ്പുറം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.