HomeNewsMeetingലൈറ്റ് & സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP

ലൈറ്റ് & സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP

ലൈറ്റ് & സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP

ലൈറ്റ് സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ സർക്കാറുകളിൽ നിന്നും ലഭിക്കേണ്ട അർഹത പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP. തിരൂരിൽ ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ പ്രഥമ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ET മുഹമ്മദ് ബഷീർ Mp. അസൈനാർ ഷീബ പതാക ഉയർത്തി സംസ്ഥാന പ്രസിഡണ്ട് തമ്പി നാഷണൽ ഭദ്രദീപം തെളിയിച്ചു ജില്ല പ്രസിഡണ്ട് സലീം അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന നേതാക്കളായ സാലിഹ് സംഗീത്, റഹീം കുഴിപ്പുറം, രവി പുഴക്കൽ, ജോയ് പരിയാടൻ, AMA റഷീദ് കവിതഹുസൈൻ. എന്നിവർ സംസാരിച്ചു നവാസ് എടപ്പാൾ സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു 2 ദിവസങ്ങളിലായി സൗണ്ട് എൻജിനീയറിംഗ് വർക്ക് ഷോപ്പ് ,പ്രതിനിധി സമ്മേളനം, അനുമോധന സമ്മേളനം, കുടുബ സംഗമം എന്നിവയും വളാഞ്ചേരി കുന്താണി തിയേറ്റേഴ്സ് നാടക സമിതിയുടെ ഒച്ചയും വെളിച്ചവും പിന്നെ ഞങ്ങളും നാടകവും കളർ ഫുൾ മെഗാ ഷോയും ‘ അരങ്ങേറും വിവിധ സെഷനുകളിലായി മന്ത്രി കെ.ടി ജലീൽ, MLA മാരായ v അബദു റഹ്മാൻ, സി.മമ്മുട്ടി, VT ബൽറാം എന്നിവർ പങ്കെടുക്കും ലൈറ്റ് സൗണ്ട് പന്തൽ ഡക്കറേഷൻ ഉൽപ്പന്നങ്ങളുടെ വാഗൺ ട്രാജഡി ടൗൺ ഹാളിൽഎക്സ്പോക്കും തുടക്കമായി


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!