HomeNewsEnvironmentalകുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം

കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം

കുറ്റിപ്പുറത്ത് ഷോർട്ട് ഫിലിം ചിത്രീകരണത്തിനെത്തിയ സംഘം മാലിന്യം പുഴയിലിട്ട് കത്തിച്ചതായി ആരോപണം

കുറ്റിപ്പുറം : ഹ്രസ്വസിനിമാ ചിത്രീകരണസംഘം ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളിയെന്ന് പരാതി. രണ്ടു ദിവസം മുൻപാണ് നിളാ പാർക്കിനു സമീപം പുഴയിൽ സിനിമാ ചിത്രീകരണം നടന്നത്. ചിത്രീകരണത്തിനായി പുഴയിൽ ഒട്ടേറെ താത്കാലിക ടെന്റുകൾ നിർമിച്ചിരുന്നു. ഇവ പിന്നീട് കത്തിയ നിലയിൽ പുഴയിലെ മണലിൽ വ്യാപകമായി പരന്നുകിടന്നു.
kuttippuram-river-waste
വിവരമറിഞ്ഞ് പരിസ്ഥിതിപ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇതോടെ ചിത്രീകരണസംഘവുമായി പോലീസ് ബന്ധപ്പെട്ടു. പുഴയിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്യാൻ നിർദേശംനൽകി. എന്നാൽ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാനെത്തിയവർ അവയെല്ലാം എടുത്ത് വീണ്ടും പുഴയിലെ മണലിലിട്ട് കത്തിച്ചു. എന്നാൽ അഴിച്ചുമാറ്റാനുദ്ദേശിച്ച ടെന്റുകൾ മറ്റാരോ കത്തിച്ചെന്നാണ് ചിത്രീകരണസംഘം ആരോപിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!