HomeNewsFeaturedപുറമണ്ണുർ മജ്‌ലിസ് കോളേജ് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ മാനേജ്‌മന്റ് തയ്യാറാകണം- എം.വിജിൻ

പുറമണ്ണുർ മജ്‌ലിസ് കോളേജ് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ മാനേജ്‌മന്റ് തയ്യാറാകണം- എം.വിജിൻ

പുറമണ്ണുർ മജ്‌ലിസ് കോളേജ് വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ മാനേജ്‌മന്റ് തയ്യാറാകണം- എം.വിജിൻ

വളാഞ്ചേരി : അകാരണമായി പുറത്താക്കിയ മുൻ യൂണിയൻ ഭാരവാഹി ഫവാസ് റഹ്‌മാനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ നാൽപ്പത്തി നാല് ദിവസമായി മജ്‌ലിസ് കോളേജിൽ എസ്.എഫ്.ഐ ടെ നേതൃത്വത്തിൽ നടന്ന് വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം അവസാനിപ്പിക്കാൻ മുസ്ലിം ലീഗ് നേതൃത്വം കൊടുക്കുന്ന കോളേജ് മാനേജ്‌മന്റ് തയ്യാറാകണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ..ഫവാസിനെ പുറത്താക്കിയ മാനേജ്‌മന്റ് നടപടി തികച്ചും രാഷ്ട്രീയ പകപോക്കലാണെന്നും,വേണ്ടി വന്നാൽ സമരം എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും എം.വിജിൻ പറഞ്ഞു.കോളേജിന് മുന്നിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു എം. വിജിൻ..എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഫ്സൽ,ജില്ലാ നേതാക്കളായ സി.വിപിൻ,എ.ജോഷിദ്‌,കെ.എ സക്കീർ എന്നിവർ സംസാരിച്ചു.എം ഷബീർ അധ്യക്ഷനായി.പി.നിയാസ് സ്വാഗതവും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!