HomeNewsSportsജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് വളാഞ്ചേരിയിൽ നടന്നു; ചുങ്കത്തറ മാർത്തോമ ജേതാക്കൾ

ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് വളാഞ്ചേരിയിൽ നടന്നു; ചുങ്കത്തറ മാർത്തോമ ജേതാക്കൾ

korfball-valanchery-marthoma

ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് വളാഞ്ചേരിയിൽ നടന്നു; ചുങ്കത്തറ മാർത്തോമ ജേതാക്കൾ

വളാഞ്ചേരി : ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ഗ്രൗണ്ടിൽ നടന്നു. സബ്ജൂനിയർ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി ഒന്നാംസ്ഥാനവും എം.ഐ.സി.എച്ച്‌.എസ്‌.എസ്‌. വള്ളുവമ്പ്രം രണ്ടാംസ്ഥാനവും നേടി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. പരിയാപുരം എസ്.എം.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. സീനിയർ വിഭാഗത്തിൽ സി.പി.ഇ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് കായികവിഭാഗം മേധാവി പ്രൊഫ. ദിനിൽ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ജയറാം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!